തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് സംസ്ഥാന ...
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കി.
കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് കൈമാറാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ടു ഡിജിപി ഉത്തരവിറിക്കിയിരിക്കുന്നത്.
Key Words: Saji Cherian's Unconstitutional speech, Crime Branch
COMMENTS