Sabarimala shrine will be opened today ahead of Mandala- Makaravilak festival. At 4 pm PN Mahesh Namboothiri will open the sanctum and light the lamp
ശബരിമല: മണ്ഡല- മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ശബരിമല നട ഇന്നു തുറക്കും.വൈകുന്നേരം നാലു മണിക്ക് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
ഇന്നു പ്രത്യേക പൂജകള്‍ ഇല്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് ആറു മണിക്ക് നടക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര്‍, കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങ്. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയുമാണ് ചുമതലയേല്‍ക്കുന്നത്.
ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരും ഇന്നു ചുമതലയേല്‍ക്കും. പതിനായിരം തീര്‍ത്ഥാടകരാണ് ഇന്നു വെര്‍ച്വല്‍ ക്യൂ വഴി എത്താനായി ബുക്ക് ചെയ്തിട്ടുള്ളത്. പമ്പയില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഭക്തരെ സന്നിധാനത്തേക്കു കടത്തിവിടും.
18 മണിക്കൂര്‍ ദര്‍ശന സമയമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയുമാണ് ദര്‍ശന സമയം.
മണ്ഡലകാലം പ്രമാണിച്ച് ഒന്‍പതു സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 89 സര്‍വീസുകള്‍ കേരളത്തിലേക്കും തിരിച്ചും നടത്തും.
വെര്‍ച്വല്‍ ക്യൂവിലൂടെ ഒരു ദിവസം എഴുപതിനായിരം പേര്‍ക്കും തല്‍സമയ ബുക്കിങ്ങിലൂടെ പതിനായിരം പേര്‍ക്കും ദര്‍ശനം സാധ്യമാകും.
വണ്ടിപ്പെരിയാര്‍, സത്രം, പമ്പ, എരുമേലി എന്നിവിടങ്ങളിലാണ് തല്‍സമയ ബുക്കിങ്ങിന് സൗകര്യം ഉള്ളത്.
Summary: Sabarimala shrine will be opened today ahead of Mandala- Makaravilak festival. At 4 pm PN Mahesh Namboothiri will open the sanctum and light the lamp.
COMMENTS