കൊച്ചി: കര്‍ശന വ്യവസ്ഥകളോടെ അമിക്കസ്‌ക്ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ എഴുന്നള്ളിക്കാം. രണ്ട്...
കൊച്ചി: കര്‍ശന വ്യവസ്ഥകളോടെ അമിക്കസ്‌ക്ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ എഴുന്നള്ളിക്കാം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില് ആനകള്‍ക്ക് ഒരു ദിവസത്തെ വിശ്രമം നല്‍കണം.
ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ആളുകളും ആനകളും തമ്മിലുള്ള 10 മീറ്റര്‍ അകലം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. പൂരം എഴുന്നെള്ളിപ്പുമായി ബന്ധപ്പട്ട കേസിലാണ് അമിക്കസ് ക്യൂറി ശുപാര്‍ശ നല്‍കിയത്. അടുത്തിടെ ആനകളെ എഴുന്നെള്ളിക്കുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
Key Words: Elephant, High Court
COMMENTS