Rahul Mankootathil leads in Palakkad
പാലക്കാട്: എട്ടു റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 15,000 ലധികം വോട്ടുകള്‍ക്ക് മുന്നില്‍. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള നഗരസഭയിലും രാഹുല്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു.
കോണ്‍ഗ്രസ് പാളയം വിട്ട് അധികാരം മോഹിച്ച് ഇടതു പാളയയത്തിലെത്തിയ സരിനെ രാഹുല്‍ നിഷ്പ്രഭനാക്കി മുന്നേറുകയാണ്. സരിന് ലഭിച്ചതിലും ഇരട്ടി വോട്ടാണ് രാഹുല്‍ ഇതുവരെ നേടിയിരിക്കുന്നത്.
പിരിയാരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോഴാണ് രാഹുല്‍ കുതിച്ചുയര്‍ന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനേക്കാള്‍ 4124 വോട്ടുകളാണ് നേടിയത്.
Keywords: Palakkad, Rahul Mankootathil, Leads, 15,000
COMMENTS