ന്യൂഡല്‍ഹി: അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നയം മാറ്റാന്‍ തീരുമാനിച്ച് ഖത്തര്‍. അമേരിക്കയുടെ ആവശ്യപ്രകാരം ഖത്തറിലുള്ള ഹമാസ് നേതാക്കളോട് ...
ന്യൂഡല്‍ഹി: അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നയം മാറ്റാന്‍ തീരുമാനിച്ച് ഖത്തര്‍. അമേരിക്കയുടെ ആവശ്യപ്രകാരം ഖത്തറിലുള്ള ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം 10 ദിവസം മുന്‍പാണ് അഭ്യര്‍ഥന നടത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു.
ഒരുവര്‍ഷമായി ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ സമാധാനം പുലരാന്‍ ഈജിപ്തിനും യുഎസിനുമൊപ്പം, ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു.
ഒക്ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകളില്‍ ഹമാസ് ഹ്രസ്വകാല വെടിനിര്‍ത്തല്‍ പദ്ധതി നിരസിച്ചിരുന്നു.
Key Words: Qatar, Hamas Leaders, USA
COMMENTS