തൃശ്ശൂര്‍ : ചേലക്കരയില്‍ പിവി അന്‍വറിന്റെ പ്രതികാര റോഡ് ഷോ. 30 ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു പ്രചാരണ ഷോ നടത്തിയത്. റോഡ് ഷ...
തൃശ്ശൂര്‍ : ചേലക്കരയില്‍ പിവി അന്‍വറിന്റെ പ്രതികാര റോഡ് ഷോ. 30 ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു പ്രചാരണ ഷോ നടത്തിയത്. റോഡ് ഷോക്ക് പോലീസ് അനുമതി നിഷേധിച്ചതിന്റെ പ്രതികാരം ആയിട്ടായിരുന്നു ഡിഎംകെയുടെ ഈ നാടകീയ നീക്കങ്ങള്‍. സംഭവത്തില്‍ ചേലക്കരയിലെ ആവശ്യഗതാഗത സൗകര്യങ്ങള്‍ പോലും മണിക്കൂറുകളോളം സ്തംഭിച്ചു.
പ്രകടനത്തിനിടെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാനും ശ്രമം ഉണ്ടായി. ചേലക്കര ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിന്റെ പ്രചാരണത്തിനോട് അനുബന്ധിച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകേണ്ട വഴിയാണ് പി വി അന്‍വര്‍ 30ഓളം ലോറികള്‍ കൊണ്ടുവന്ന് തടസ്സപ്പെടുത്തിയത്.
ലോറികള്‍ നിരയായി നീണ്ടുകിടന്നതോടെ റോഡിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇതോടെ പോലീസ് വാഹനങ്ങള്‍ക്കരികിലെത്തി തടഞ്ഞു. തുടര്‍ന്ന് പോലീസും ഡിഎംകെ പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രകോപിതരായ ഡിഎംകെ പ്രവര്‍ത്തകര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ ആണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ റോഡ് ഷോ തടഞ്ഞത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതിനുള്ള പ്രതികാര നടപടി ആയിരുന്നു അന്‍വറിന്റെ ഭാഗത്തുനിന്നും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി കൊണ്ട് ഉണ്ടായത്. ഡിഎംകെയുടെ ഈ നീക്കം തടയാന്‍ പോലീസിന് കഴിയാഞ്ഞതും സ്ഥിതിഗതികള്‍ വഷളാക്കി.
അതേസമയം 30 ലോറികളുമായി നടത്തിയ റോഡ് ഷോയില്‍ പി വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
Key Words: PV Anwar, Road Show, Chelakkara
COMMENTS