കേരളപ്പിറവി ദിനത്തില്‍ മെഗാ ബജറ്റ് ചിത്രം 'എമ്പുരാന്റെ' റിലീസ് തിയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. 2025 മാര്‍ച്ച് 27 ന് ചിത്ര...
കേരളപ്പിറവി ദിനത്തില്‍ മെഗാ ബജറ്റ് ചിത്രം 'എമ്പുരാന്റെ' റിലീസ് തിയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ള ഷര്‍ട്ടണിഞ്ഞ് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരാളെ പോസ്റ്ററില്‍ കാണാം. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമോ അതോ ഇതാണോ എമ്പുരാനിലെ മോഹന്‍ലാലിന്റെ വില്ലന്‍ എന്നുമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്.
ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേര്‍ന്നാണ്.
Key Words: Prithviraj, Empuran, Mohan Lal
COMMENTS