തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കമ്പളക്കാട് നടത്തി...
തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടൈന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതിക്കാരന്‍. മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്.
വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
Key Words: Police Complaint, Union Minister Suresh Gopi, Waqf Statement
COMMENTS