ന്യൂഡല്‍ഹി : തൊണ്ണൂറ്റിയേഴാം ജന്മദിനം ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ...
ന്യൂഡല്‍ഹി : തൊണ്ണൂറ്റിയേഴാം ജന്മദിനം ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്വാനിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് മോദി ആശംസകള്‍ അറിയിച്ചത്. നിരവധി പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആണിക്കല്ലായി നിലകൊള്ളുന്ന വ്യക്തിയാണ് അദ്വാനിയെന്ന് മോദി അഭിപ്രായപ്പെട്ടു.
രാവിലെ തന്റെ എക്‌സ് അക്കൗണ്ടിലൂടെ മോദി അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി മോദി തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചു. ഈ ജന്മദിനത്തില്‍ എല്‍ കെ അദ്വാനി ജിക്ക് ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ അസാധാരണ സേവനത്തിന് ഭാരതരത്ന നല്‍കി ആദരിച്ച വര്‍ഷം കൂടിയാണിത് എന്നുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ജന്മദിനം പ്രത്യേകതയുള്ളതാണ് എന്നും മോദി സൂചിപ്പിച്ചു.
Key Words: PM Narendra Modi, LK Advani, Birthday
COMMENTS