Palakkad byelection postponed
ന്യൂഡല്‍ഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റി. ഈ മാസം ഇരുപതിലേക്കാണ് തീയതി മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം.
രഥോത്സവം കണക്കിലെടുത്ത് പാലക്കാട്ടെ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലക്കാട് കളക്ടര്‍ തെരഞ്ഞെടുപ്പിന് രഥോത്സവം തടസമല്ലെന്നാണ് അറിയിച്ചിരുന്നത്.
ഈ മാസം 13 നാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും പാലക്കാട്, ചേലക്കര എന്നിവിടങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുമാണ് നടക്കാനിരുന്നത്. ഇതില്‍ പാലക്കാടിന്റെ തിരഞ്ഞെടുപ്പാണ് മാറ്റിയത്.



COMMENTS