തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാതാവുന്നത് ക്രിമിനല്‍ക്കുറ്റമാണെന്ന് വിവരാവകാശ കമ്മിഷന്‍. പൊതുരേഖാനിയമമനുസരിച്ച് അഞ്ചുവര്‍ഷം...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാതാവുന്നത് ക്രിമിനല്‍ക്കുറ്റമാണെന്ന് വിവരാവകാശ കമ്മിഷന്‍. പൊതുരേഖാനിയമമനുസരിച്ച് അഞ്ചുവര്‍ഷംവരെ തടവും പതിനായിരം രൂപ മുതല്‍ പിഴയും ലഭിക്കാവുന്ന ശിക്ഷയാണിതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം പറഞ്ഞു.
മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഫയല്‍ കാണാത്തതുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ മുന്നറിയിപ്പ്. ഈ ഫയല്‍ 14 ദിവസത്തിനകം കണ്ടെത്തണമെന്നും ഉത്തരവിട്ടു. കമ്മിഷനുമുമ്പാകെ ഹാജരാവാത്ത ആറു ഉദ്യോഗസ്ഥര്‍ക്ക് സമന്‍സയയ്ക്കാനും തീരുമാനിച്ചു.
വയനാട് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോര്‍ത്ത് സോണ്‍ വിജിലന്‍സിലെയും രണ്ടുപേര്‍ക്കും എരവന്നൂര്‍ എ യു പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍, പാലക്കാട് ഷോളയാര്‍ പോലീസ് എസ് എച്ച് ഒ എന്നിവര്‍ക്കുമാണ് സമന്‍സയച്ചത്.
Key Words: Missing File, Criminal Offence, The Right to Information Commission
COMMENTS