Madras high court denies anticipatory bail to actress Kasthuri
ചെന്നൈ: തെലുങ്ക് ജനതയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല. മദ്രാസ് ഹൈക്കോടതി നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നവംബര്‍ മൂന്നിന് തമിഴ്‌നാട്ടിലെ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കക്ഷി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കസ്തൂരി തെലുങ്കര്‍ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയവര്‍ ഇപ്പോള്‍ തമിഴ് വംശത്തില്‍പ്പെട്ടവരാണെന്ന് അവകാശപ്പെടുന്നുയെന്നായിരുന്നു പരാമര്‍ശം. ഇതേതുടര്‍ന്ന് കസ്തൂരിക്കെതിരെ വിവിധ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ നടി മാപ്പു പറഞ്ഞിരുന്നു.
Keywords: Madras high court, Kasthuri, Anticipatory bail, Denied
COMMENTS