Lawyer arrested in Shah Rukh Khan death threat case
മുംബൈ: നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി സന്ദേശം വന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഢ് സ്വദേശിയായ ഫൈസന്‍ ഖാനാണ് അറസ്റ്റിലായത്. അഭിഭാഷകനായ ഫൈസന്‍ ഖാനെ ചോദ്യംചെയ്തുവരികയാണ്.
അതേസമയം തന്റെ ഫോണ്‍ മോഷണം പോയെന്നും മറ്റാരോ ആണ് സംഭവത്തിന്റെ പിന്നിലെന്നുമാണ് ഇയാളുടെ വാദം. നവംബര്‍ രണ്ടിന് ഫൈസന്‍ ഖാന്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ട്.
നവംബര്‍ ഏഴിനാണ് 50 ലക്ഷം നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണില്‍ ഭീഷണി സന്ദേശമെത്തിയത്.
Keywords: Shah Rukh Khan, Death threat case, Police, Arrest, Lawyer
COMMENTS