KFPA action against producer Sandra Thomas
കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍.
സംഘടനയ്‌ക്കെതിരെ സാന്ദ്ര ആരോപണങ്ങള്‍ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ താഴ്ത്തിക്കെട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയത് കള്ളക്കേസാണെന്നും അതിനാല്‍ അന്വേഷണം വേണമെന്നും കാട്ടി സംഘടന മുഖ്യമന്ത്രിക്ക് കത്തും നല്‍കി.
ഒരാഴ്ച മുന്‍പ് നടന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അസോസിയേഷനില്‍ ഭിന്നത ഉടലെടുക്കുകയായിരുന്നു.
നിര്‍മ്മാണ മേഖല സ്ത്രീവിരുദ്ധമാണെന്നും പവര്‍ ഗ്രൂപ്പ് ശക്തമാണെന്നുമായിരുന്നു സാന്ദ്രയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സംഘടനയിലെ പത്തു പേര്‍ക്കെതിരെ അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Sandra Thomas, KFPA, CM, Case
COMMENTS