ആലപ്പുഴ: ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു സിപിഎം ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ സി ബാബുവിന്റെ ബിജെ...
ആലപ്പുഴ: ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു സിപിഎം ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ സി ബാബുവിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. ആലപ്പുഴയില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പുറത്തുപോയത് പാര്‍ട്ടിക്ക് വലിയ കോട്ടമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം എന്നത് ശ്രദ്ധേയം
അതേസമയം, സിപിഎം പാര്‍ട്ടി വര്‍ഗീയ ശക്തികളുടെ കയ്യിലാണെന്നും ആലപ്പുഴയില്‍ വര്‍ഗീയ നിലപാടുള്ളവര്‍ സിപിഎമ്മിനെ ഹൈജാക്ക് ചെയ്തുവെന്നും വര്‍ഗീയവാദികളാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും പാര്‍ട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു വ്യക്തമാക്കിയിരുന്നു. സിപിഎമ്മില്‍ ജി സുധാകരന്റെ അവസ്ഥ ദയനീയമാണെന്നും ബിജെപി അംഗത്വമെടുത്ത ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: K Surendran, Sandeep Warrier, BJP
COMMENTS