ചേലക്കര: ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച്ച പറ്റിയില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍. നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത...
ചേലക്കര: ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച്ച പറ്റിയില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍. നിര്‍ത്തിയത് നല്ല സ്ഥാനാര്‍ത്ഥിയെ തന്നെ. പ്രാദേശിക അണികള്‍ക്കിടയില്‍ പരാതിയുണ്ടെന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഭൂരിപക്ഷം കുറക്കാന്‍ ആയത് പാര്‍ട്ടിയുടെ വിജയമാണ്.
നിര്‍ണായക സമയത്ത് സരിന്‍ ചതിച്ചു. സീറ്റ് മോഹിച്ചാണ് സരിന്‍ പോയത്, തിരിച്ചു വന്നാലും പാര്‍ട്ടിക്ക് വേണ്ട. സന്ദീപ് വാരിയര്‍ വന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്തതായും സുധാകരന്‍. യു ഡി എഫ് ആരുടെയും പിന്തുണ തേടിയിട്ടില്ലെന്ന്, എസ് ഡി പി ഐ പിന്തുണ സംബന്ധിച്ച വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു.
Key Words: K. Sudhakaran, KPCC, Chelakkara
COMMENTS