കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍ മരിയ ആണ് മരിച്ച...
കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍ മരിയ ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ ചേര്‍ന്ന് ആന്‍ മരിയയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആന്‍ മരിയയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ആന്‍ മരിയ.
പത്തനംതിട്ടയില്‍ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആന്‍ മരിയയുടെ മരണം.
Key Words: Death, Nursing Student, Ann Maria
COMMENTS