High court order about case against Edavela Babu
കൊച്ചി: നടനും ചലച്ചിത്ര സംഘടന അമ്മയുടെ മുന്‍ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി.
എന്നാല്‍ കേസിന്റെ തുടര്‍ നടപടിക്രമങ്ങള്‍ തല്‍ക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതുരന്നു. ഇതേതുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, Edavela Babu, Case, AMMA, Plea
COMMENTS