High court is against minister Saji Cherian
കൊച്ചി: ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരെ കുറ്റം നിലനില്‍ക്കില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി.
കേസ് ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ടി അന്വേഷിപ്പിക്കണമെന്ന് കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല.
വേദിയിലുള്ളവരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നത് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
Keywords: High court, Minister Saji Cherian, Police, DGP
COMMENTS