Haritha Karma Sena user fee
തിരുവനന്തപുരം: ഹരിതകര്‍മസേനയ്ക്ക് അജൈവമാലിന്യം ശേഖരിക്കുന്നതിനുള്ള യൂസര്‍ ഫീ കൂട്ടാമെന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് തദ്ദേശ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.
അതേസമയം കൂട്ടിയ നിരക്ക് മാര്‍ഗരേഖയിലില്ല. ശേഖരിക്കുന്ന മാലിന്യത്തിനനുസരിച്ചും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ചും ഫീസ് കൂട്ടാനാണ് നിര്‍ദ്ദേശം.
അതേസമയം വലിയ അളവില്‍ മാലിന്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രതിമാസം അഞ്ചു ചാക്ക് വരെ കുറഞ്ഞത് 100 രൂപനിരക്കിലും അധികം വരുന്ന ഓരോ ചാക്കിനും 100 രൂപ വീതം ഈടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിലവില്‍ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 100 രൂപയാണ്. വീടുകളില്‍ നിന്നുള്ള അജൈവ മാലിന്യത്തിന് പഞ്ചായത്തുകളില്‍ 50 രൂപയും നഗരസഭകളില്‍ കുറഞ്ഞത് 70 രൂപയുമാണ്.
Keywords: Haritha Karma Sena, User fee, Government
COMMENTS