E.P Jayarajan sent legal notice to D C Books
കണ്ണൂര്‍: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്‌സിന് ഇ.പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഡി.സി ബുക്‌സ് പുറത്തുവിട്ട ഭാഗങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
പുറത്തുവന്ന ഭാഗങ്ങള്‍ തന്റേതല്ലെന്നും തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണ് ഇതെന്നും ഇ.പി പറയുന്നു. വിഷയത്തില്‍ ഡി.ജി.പിക്കും ഇ.പി പരാതി നല്‍കിയിട്ടുണ്ട്.
ആത്മകഥ ഇതുവരെ എഴുതി കഴിഞ്ഞിട്ടില്ലെന്നും പ്രസിദ്ധീകരിക്കാനായി ആരെയും ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നേതാവിനെ കണ്ടുവെന്ന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
അന്ന് വിഷയം ഉന്നയിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍, ഇടനിലക്കാരന്‍ ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി ഗൂഢാലോചന ആരോപിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.
Keywords: E.P Jayarajan, D.C Books, legal notice, D.G.P
COMMENTS