ചെന്നൈ: നടന്‍ ധനുഷിനും ഐശ്വര്യ രജനികാന്തിനും വിവാഹ മോചനം അനുവദിച്ച് ചെന്നൈ കുടുംബ കോടതി ഉത്തരവിട്ടു. 2004 നവംബര്‍ 18 നായിരുന്നു ധനുഷ് - ഐശ്വ...
ചെന്നൈ: നടന്‍ ധനുഷിനും ഐശ്വര്യ രജനികാന്തിനും വിവാഹ മോചനം അനുവദിച്ച് ചെന്നൈ കുടുംബ കോടതി ഉത്തരവിട്ടു. 2004 നവംബര്‍ 18 നായിരുന്നു ധനുഷ് - ഐശ്വര്യ വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ലാണ് വേര്‍പിരിയുന്നതായി ഇരുവരും അറിയിച്ചത്.
വിവാഹ മോചനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ഹിയറിംഗില്‍ ഇരുവരും കോടതിയെ അറിയിച്ചിരുന്നു. നേരത്തെ മൂന്നുതവണ ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു എന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു.
രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Key Words: Danush, Aishwarya Rajnikanth
COMMENTS