ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്...
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുടെയും നന്മയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. അദ്ദേഹത്തിന് പുറമേ മറ്റ് ലോകനേതാക്കളും ട്രംപിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രപ്രധാനമായ വിജയം കൈവരിച്ച എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍. കഴിഞ്ഞ തവണ നേടിയ വിജയം കണക്കിലെടുത്താല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിയ്ക്കുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Donald Trump, Narendra Modi


COMMENTS