തിരുവനന്തപുരം : ഐഎഎസ് രംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഐ എ എസ് തലപ്പത്തെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി ...
തിരുവനന്തപുരം: ഐഎഎസ് രംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഐ എ എസ് തലപ്പത്തെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി കര്‍ശന തീരുമാനമെടുക്കുമെന്നും മന്ത്രി കെ രാജന്‍.
ഏതുവിധത്തിലും പ്രവര്‍ത്തിക്കാമെന്ന തരത്തില്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും, നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകണമെന്നും അതിനെതിരായി പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Key Words: IAS Officers Issue, Minister K Rajan,
COMMENTS