ചെന്നൈ: തെലുങ്ക് ജനതയ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ അറസ്റ്റിലായ നടി കസ്തൂരിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഭിന്നശേഷിക്കാരിയായ മകളെ ...
ചെന്നൈ: തെലുങ്ക് ജനതയ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ അറസ്റ്റിലായ നടി കസ്തൂരിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
ദിവസവും എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ നടി ഹാജരാകണം. ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവിലായിരുന്ന നടിയെ 17നാണ് അറസ്റ്റ് ചെയ്തത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയ തെലുങ്കര്‍ തമിഴരാണെന്ന് അവകാശപ്പെട്ടെന്നാണ് ബിജെപി അനുഭാവിയായ നടി പ്രസംഗിച്ചത്.
ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്.
ഹൈദരാബാദിലെ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന നടിയെ ചില വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞ് അനുനയിപ്പിച്ചാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
Key Words: Actress Kasturi, Bail
COMMENTS