കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് പുരോഗമിക്കുന്നു. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടു...
കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് പുരോഗമിക്കുന്നു. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ്. ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
ഇന്ന് ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന. നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സാമ്പത്തിക ഇടപാടുകളുടെ മറവില്‍ പറവ ഫിലിംസ് കമ്പനി നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയിരുന്നു. സൗബിനെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ആദായനികുതി വകുപ്പ് കൂടി അന്വേഷണരംഗത്ത് എത്തുന്നത്.
Key Words: Actor Soubin Shahir, Kochi, Income Tax Department, Raid
COMMENTS