Youth congress black flag protest against CM
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനു നേരെ മലപ്പുറത്ത് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂര്‍ കാല്‍ടെക്‌സ് വഴി കടന്നുപോകുമ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരായ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗും രംഗത്തെത്തി. മലപ്പുറം ജില്ലയെ ആകമാനം മുഖ്യമന്ത്രി അപമാനിച്ചുവെന്നും സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകള്‍ മറച്ചുവച്ചുകൊണ്ടുള്ള ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ലീഗ് മുന്നറിയിപ്പ് നല്‍കി.
Keywords: Black flag protest, Youth congress, Pinarayi Vijayan, Malappuram, Muslim league
COMMENTS