തിരുവനന്തപുരം: ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി (അജിത് പവ്വാര്‍ പക്ഷം)യില്‍ ചേരാനായി രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി രൂപ വീതം വാഗ്ദാനം നല്‍കി...
തിരുവനന്തപുരം: ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി (അജിത് പവ്വാര്‍ പക്ഷം)യില്‍ ചേരാനായി രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി രൂപ വീതം വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ട്. ഏകാംഗ കക്ഷി എംഎല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി - ലെനിനിസ്റ്റ്) എന്നിവര്‍ക്ക് 50 കോടി വീതം തോമസ് കെ. തോമസ് എം.എല്‍.എ വാഗ്ദാനം ചെയ്‌തെന്നാണു റിപ്പോര്‍ട്ട്. ബി ജെ പിയുടെ സഖ്യകക്ഷിയായ എന്‍ സി പിയില്‍ (അജിത് പവാര്‍) ചേരാനായിരുന്നത്രേ ക്ഷണം.
എന്‍സിപി എം എല്‍ എ തോമസ് കെ തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്, അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ ഡി എഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണം ആണ് എന്നാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ആരോപണം പൂര്‍ണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ തോമസ് മുഖ്യമന്ത്രിക്കു കൈമാറി. കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭാ സമ്മേളനകാലത്ത് എംഎല്‍എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവര്‍ക്കും വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്.
Key Words: Thomas K. Thomas MLA, NCP
COMMENTS