തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് നടന്ന ഭരണ - പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമ...
തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് നടന്ന ഭരണ - പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ഫോണ്‍ ചോര്‍ത്തല്‍, പൂരം കലക്കല്‍, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന എ ഡി ജി പിയെ പിണറായി വിജയന്‍ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്.
എ ഡി ജി പിയെ പുറത്താക്കിയാല്‍ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല.
കെ ടി ജലീല്‍ നടത്തിയ പരാമര്‍ശം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് മത പുരോഹിതന്‍മാരോടല്ല ഭരണഘടനയോടാണ് കൂറെന്ന് ജലീല്‍ മനസിലാക്കണം. സ്വര്‍ണ്ണക്കടത്തും ഹവാലയും നടത്തുന്നത് ഒരു സമുദായത്തിലെ അംഗങ്ങളാണെന്നാണ് ജലീല്‍ പറയുന്നത്. എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സി പി എമ്മും കോണ്‍ഗ്രസും ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Key Words: Niyamasabha, K Surendran.
COMMENTS