കൊച്ചി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടാകില്ലെന്ന് നിയുക്ത കര്‍ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട...
കൊച്ചി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടാകില്ലെന്ന് നിയുക്ത കര്‍ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. നിയുക്ത കര്‍ദിനാളായതിനു ശേഷം ആദ്യമായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ജോര്‍ജ് കൂവക്കാടിനെ ആര്‍ച്ച് ബിഷപ്പുമാരായ ജോര്‍ജ് കോച്ചേരി, സിറോ മലബാര്‍ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജന്മനാടായ ചങ്ങനാശ്ശേരിയില്‍ നിന്നും വിശ്വാസികളും കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും തന്റേത് മാര്‍പാപ്പയുടെ യാത്രാ ക്രമീകരണം ഒരുക്കുന്ന ചുമതല മാത്രമെന്നും നിയുക്ത കര്‍ദിനാള്‍ പറഞ്ഞു. വത്തിക്കാനില്‍ ഡിസംബര്‍ എട്ടിനാണ് സ്ഥാനാരോഹണ ചടങ്ങ്.
Key words: The Pope, India
COMMENTS