തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സമയത്ത് വിഷയത്തില്‍ ഇടപെടാന്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി രംഗത്ത്. പൂര...
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സമയത്ത് വിഷയത്തില്‍ ഇടപെടാന്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി രംഗത്ത്. പൂര നഗരിയിലെത്തിയത് ആംബുലന്‍സില്‍ കയറിയാണെന്നും കാലിനു വയ്യായിരുന്നുവെന്നും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും വിശദീകരണം.
രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയതെന്നും 15 ദിവസം കാല്‍ ഇഴച്ചാണ് നടന്നതെന്നും കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കള്‍ ആയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്നും തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിനു കാരണം കരുവന്നൂര്‍ വിഷയമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അത് മറയ്ക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണം. ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്തു കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദ്യം ഉന്നയിച്ചു.
COMMENTS