കൊച്ചി: ലൈംഗിക പീഡന കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന നടന്‍ സിദ്ദിഖ് പൊതു മധ്യത്തിലെത്തി. കൊച്ചിയിലെ വക്കീല...
കൊച്ചി: ലൈംഗിക പീഡന കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന നടന്‍ സിദ്ദിഖ് പൊതു മധ്യത്തിലെത്തി. കൊച്ചിയിലെ വക്കീല്‍ ഓഫീസിലാണ് സിദ്ദിഖ് എത്തിയത്. കഴിഞ്ഞ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തതോടെയാണ് അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ എറണാകുളം നോര്‍ത്തിലെ ഓഫീസില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സിദ്ദിഖ് എത്തിയത്. മകന്‍ ഷഹീനും ഒപ്പമുണ്ടായിരുന്നു.
അഭിഭാഷകന്റെ ഓഫീസിലെത്തിയ സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം, ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടര്‍ നീക്കങ്ങള്‍ ആലോചിക്കാന്‍ എസ്‌ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.
രണ്ടാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്.
അതേസമയം, രണ്ടുദിവസത്തിനുളളില്‍ പൊലീസ് നോട്ടീസ് നല്‍കിയില്ലെങ്കില്‍ സ്വമേധയാ ഹാജരാകാന്‍ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
Key words: Siddique
COMMENTS