Senior congress leader Lal Varghese Kalpakavadi passed away
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹരിപ്പാട് സ്വദേശിയായ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ മകനും തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടിയുടെ സഹോദരനുമാണ്. കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍ ആയിരുന്നു. 2021 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
Keywords: Lal Varghese Kalpakavadi, Congress leader, Kisan congress
COMMENTS