മുംബൈ : രത്തന്‍ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് അടിയന്തര ക...
മുംബൈ: രത്തന്‍ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്.
ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുസ്മരിച്ചു. രത്തന്‍ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അനുശോചിച്ചത്.
രത്തന്‍ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്നും മുകേഷ് അംബാനി പറഞ്ഞു.
രത്തന്‍ ടാറ്റയെ പോലുള്ള ഇതിഹാസങ്ങള്‍ മാഞ്ഞുപോകില്ലെന്ന് ഗൗതം അദാനി പറഞ്ഞു. ശക്തമായ ഒരു സാന്നിദ്ധ്യമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്ന് അഭിപ്രായപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ടാറ്റയുടെ പാരമ്പര്യം തലമുറകള്‍ക്ക് പാഠമാവുമെന്നും പറഞ്ഞു.
Key words: Ratan Tata, Bharat Ratna, Maharashtra Government
COMMENTS