ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റ (86) ഗുരുതരാവസ്ഥയിലാണെന്നു റിപ്പോര്‍ട്ട്. പ്രഷര്‍ താഴ്ന്നതിനെ...
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റ (86) ഗുരുതരാവസ്ഥയിലാണെന്നു റിപ്പോര്‍ട്ട്.
പ്രഷര്‍ താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചത്. ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തന്റെ ആരോഗ്യ നിലയെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി തിങ്കളാഴ്ച ടാറ്റ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു.
താന്‍ ഗുരുതരാവസ്ഥയിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട്, ആശങ്കപ്പെടേണ്ട സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ആരോഗ്യനിലയെ കുറിച്ച് പതിവ് പരിശോധനകള്‍ നടത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, തന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Key Words: Ratan Tata, Critical condition
COMMENTS