പാലക്കാട്: കത്ത് പുറത്ത് വന്നത് തന്റെ വിജയം തടയില്ലെന്നും ലെറ്റര്‍ ബോംബ് നിര്‍വീര്യമായെന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തി...
പാലക്കാട്: കത്ത് പുറത്ത് വന്നത് തന്റെ വിജയം തടയില്ലെന്നും ലെറ്റര്‍ ബോംബ് നിര്‍വീര്യമായെന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കെ. മുരളീധരന്‍ കേരളത്തില്‍ എവിടെയും നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പോരെന്ന് കത്തില്‍ പറയുന്നില്ലെന്നും കൂടാതെ കത്ത് കൊടുത്ത ഡി.സി.സി. പ്രസിഡന്റ് തന്നോടൊപ്പം പ്രചാരണത്തില്‍ സജീവമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. പാലക്കാട് കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡി.സി.സി. പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ഡി.സി.സി.യുടെ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിരവധി പേരുകള്‍ ചര്‍ച്ച ചെയ്യുമെന്നും ഡി.സി.സി. അധ്യക്ഷന്‍ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചുവെന്നും അതില്‍ ഒരാളാണ് സ്ഥാനാര്‍ത്ഥിയായതെന്നും അതില്‍ എന്ത് വാര്‍ത്തയാണുള്ളതെന്നും സതീശന്‍ ചോദിച്ചു.
Key Words: Rahul Mamkoottathil, Letter Controversy
COMMENTS