കോഴിക്കോട്: സിപിഎം നേതാവ് പി. ജയരാജന്റെ 'കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകരുടെ...
കോഴിക്കോട്: സിപിഎം നേതാവ് പി. ജയരാജന്റെ 'കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം.
കോഴിക്കോട്ട് പ്രകാശനം നടന്ന വേദിക്ക് സമീപമായിരുന്നു പ്രതിഷേധം. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനംചെയ്തത്.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുള്‍നാസര്‍ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജന്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. മഅദനി രൂപവത്കരിച്ച ഐ എസ് എസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കി. പൂന്തുറ കലാപത്തില്‍ ഐ എസ് എസിനും ആര്‍ എസ് എസിനും പങ്കുണ്ട്. മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നും പുസ്തകത്തില്‍ ജയരാജന്‍ വിശദീകരിക്കുന്നുണ്ട്.
Key words: PDP, Jayarajan
COMMENTS