നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പണി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റ...
നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പണി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിനു പുറമേ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയര്‍ന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ നടനാണ് ജോജു ജോര്‍ജ്. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്.
Key Words: Pani Movie, Joju George

COMMENTS