തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ...
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയ ആര്‍എസ്എസ് ആണ്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാല്‍, പൂരം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും. വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വിഡി സതീശനെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
തൃശൂര്‍ പൂരം വിവാദത്തില്‍ സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ല. പൂര്‍ണമായും എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസിന് ഒരു നിര്‍ദേശവും കൊടുത്തിട്ടില്ല. പൊലീസിന് നിര്‍ദേശം കൊടുക്കുന്ന രീതി പാര്‍ട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേയെന്നും നിയമ നടപടികള്‍ അങ്ങനെ തുടരുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Key Words: MV Govindan, RSS, Thrissur Pooram Disruption
COMMENTS