വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂം ബെര്‍ഗ്. സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോണ്‍ മസ്...
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂം ബെര്‍ഗ്. സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോണ്‍ മസ്‌കാണ് ലോക സമ്പന്നന്‍. 263 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. 6.73 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഇക്കാലയളവില്‍ മസ്‌ക്കിനുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് സക്കര്‍ബര്‍ഗിന്.
മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് അര്‍ണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബെര്‍ണാഡിനുള്ളത്.
ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും യു എസ്., ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരില്‍ യു എസില്‍ നിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളില്‍ നിന്ന് 12 പേര്‍ വീതവും ഇടം പിടിച്ചു.
മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ മുന്നിലുള്ളത്. 105 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 14-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 18-ാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്.
Key Words: Elone Musk
COMMENTS