തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. വിവാദ കൊടുങ്കാറ്റുകള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ എ...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. വിവാദ കൊടുങ്കാറ്റുകള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ എംആര്‍ അജിത് കുമാറിനെ മാറ്റിയാണ് മനോജ് എബ്രഹാമിനെ നിയമിച്ചത്. നിയമന ഉത്തരവിറങ്ങിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാം ക്രമസമാധാന ചുമതലകളിലേക്കെത്തുന്നത്.
ഇന്ന് പി വിജയന്‍ ഇന്റലിജന്‍സ് എഡിജിപിയായി സ്ഥാനമേറ്റെടുത്തതോടെ സ്ഥാനം ഒഴിഞ്ഞ് മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇന്റലിജന്‍സ്, ക്രമസമാധാനം എന്നീ സുപ്രധാനചുമതലകള്‍ ഒരുമിച്ച് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് മനോജ് എബ്രഹാം സര്‍ക്കാരിനെ അറിയിച്ചിരുന്നു.
Key words: ADGP Manoj Abraham
COMMENTS