Funeral of ADM Naveen Babu is today
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ എ.ഡി.എം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍ നടക്കും. മൃതദേഹം പത്തനംതിട്ട കളക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വച്ചു.
സഹപ്രവര്‍ത്തകരം നാട്ടുകാരുമടക്കം നിരവധി ആളുകളാണ് നവീനെ അവസാനമായി കാണാന്‍ കളക്ട്രേറ്റിലെത്തിയത്. പതിനൊന്നു മണിയോടെ മൃതദേഹം മലയാലപ്പുഴയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സംസ്‌കാരം നടക്കും.
Keywords: Naveen Babu, ADM, Funeral, Collectorate
COMMENTS