നിലമ്പൂര്‍: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഇന്നലെ സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍. രാ...
നിലമ്പൂര്‍: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഇന്നലെ സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍. രാത്രി പത്തുമണിയോടെയാണ് സംഭവം. ഭയന്നുപോയ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടി. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്.
ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. വീടുകളിലേക്കു തിരിച്ചു കയറാന്‍ ഭയന്ന നാട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഇതിനിടെ രാത്രി പതിനൊന്നോടെ വീണ്ടും വലിയ ശബ്ദമുണ്ടായി. എന്നാല്‍ രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.
Key Words: Explosion Sound, Nilambur, People Evacuated
COMMENTS