ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് പാർട്ടി. 99 ശതമാനം ചാർജ് ഉണ്ടായ...
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് പാർട്ടി.
99 ശതമാനം ചാർജ് ഉണ്ടായിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലാണ് കോൺഗ്രസ് തോറ്റിരിക്കുന്നത്. 20 മണ്ഡലങ്ങളിൽ എങ്കിലും ഇപ്രകാരം കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റിട്ടുണ്ട്.
ഇതേസമയം, 60 മുതൽ 70 ശതമാനം വരെ ചാർജ് ഉണ്ടായിരുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത്.
99 ശതമാനം ചാർജ് ഉണ്ടായിരുന്ന യന്ത്രങ്ങളിൽ എല്ലാം കോൺഗ്രസിന് വോട്ട് കുറഞ്ഞത് എന്തടിസ്ഥാനത്തിലാണെണെന്നു കണ്ടെത്തണം എന്നാണ് പാർട്ടിയുടെ ആവശ്യമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
ഇപ്രകാരം തോറ്റ 20 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കും എന്നാണ് കരുതുന്നതെന്നും ഖേര പറഞ്ഞു.
അതിശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്ന ഹരിയാനയിൽ വോട്ടെണ്ണലിൻ്റെ ആദ്യമണിക്കൂറിൽ അറുപതോളം സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിന്നത്. പിന്നീടാണ് കോൺഗ്രസ് നാടകീയമായി പിന്നിൽ പോയതും ബിജെപി ഭരണം ഉറപ്പാക്കിയതും. എക്സിറ്റ് പോളുകൾ എല്ലാം കോൺഗ്രസിനാണ് വിജയം പ്രവചിച്ചിരുന്നത്.
ഒടുവിൽ ഫലം വന്നപ്പോൾ 90 അംഗ സഭയിൽ 48 സീറ്റിൽ ബിജെപിയും 35 സീറ്റിൽ കോൺഗ്രസും വിജയിക്കുകയായിരുന്നു. ഈ ഫലം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.
Keywords: Haryana, Congress party, Election, BJP, Pawan Khera, Rahul Gandhi
COMMENTS