കൊച്ചി: ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ദുബായിലെത്തിച്ചു പീഡി...
കൊച്ചി: ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തിരുന്നത്. കേസില്‍ നിവിന്‍ 6ാം പ്രതിയാണ്.
പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് താന്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ നടന്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ ഉയര്‍ന്ന തീയതികളില്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയില്‍ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി, തനിക്കെതിരായ പീഡനപരാതിയില്‍ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിന്‍ പോളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. യുവതിയുടേയും നിവിന്റേയും പരാതികളുടെയും അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍.
Key words: Complaint of Molestation, Nivin Pauly, SIT
COMMENTS