തിരുവനന്തപുരം: എ.ഡി.ജി.പി. എംആര്‍ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലുമായി സി.പി.എം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്...
തിരുവനന്തപുരം: എ.ഡി.ജി.പി. എംആര്‍ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലുമായി സി.പി.എം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ നടപടി വരും. ഡി.ജി.പി. റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പിക്കെതിരെ പരാമര്‍ശം ഉണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ്. എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂരില്‍ യു.ഡി.എഫ് വോട്ടുകളാണ് ബി.ജെ.പി.യുടെ വിജയത്തിന് കാരണമായതെന്നും മതരാഷ്ട്രവാദത്തിനെതിതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയുടെ അട്ടിപ്പേര്‍ അവകാശം പറഞ്ഞ് ആരും വരേണ്ടെന്നും മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്താണെന്നും മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Key Words: ADGP Ajithukmar, CPM, Thrissur Pooram Issue
COMMENTS