Actor T.P Madhavan passed away
കൊല്ലം: മുതിര്‍ന്ന നടന്‍ ടി.പി മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അറുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ടി.പി മാധവന്‍ താരസംഘടന അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു.
1975 -ല്‍ പുറത്തിറങ്ങിയ രാഗം എന്ന സിനിമയിലൂടെയാണ് ടി.പി മാധവന്‍ അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് നാടോടിക്കാറ്റ്, കളിക്കളം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, നരസിംഹം, അനന്ദഭദ്രം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: T.P Madhavan, Kollam, AMMA, Passed away
COMMENTS