Women producers against producers association
കൊച്ചി: സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനാ നേതൃത്വത്തിനെതിരെ കത്ത് നല്‍കി നിര്‍മ്മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വനിതാ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടന വിളിച്ച യോഗം പ്രഹസനമാണെന്നും ബാഹ്യ ശക്തികളാണ് സംഘടന നിയന്ത്രിക്കുന്നതെന്നും അതിനാല്‍ നേതൃത്വം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സംഘടന നല്‍കിയ കത്തിന്റെ ഉള്ളടക്കം എന്താണെന്ന് അംഗങ്ങളെ അറിയിച്ചില്ലെന്ന് അവര്‍ പരാതിപ്പെട്ടു. പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനും `അമ്മ' സംഘടനയും സംയുക്തമായി ഈയിടെ ഒരു സ്വകാര്യ ചാനലില്‍ നടത്തിയ സ്‌റ്റേജ് ഷോയിലേക്ക് `അമ്മ'യുടെ ഭാഗത്തു നിന്നും വിലക്കുണ്ടായിരുന്നെന്ന കാരണത്താല്‍ സംഘടനയിലെ 95 ശതമാനം അംഗങ്ങള്‍ക്ക് ക്ഷണമില്ലായിരുന്നതും അവര്‍ ചൂണ്ടിക്കാട്ടി.
ഇതില്‍ നിന്നും മനസിലാകുന്നത് `അമ്മ' സംഘടനയുടെ ഉപസംഘടനയെന്ന നിലയിലാണ് ഈ സംഘടനയുള്ളതെന്നും അതിനാല്‍ ഈ സാഹചര്യത്തിന് മാറ്റം വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനാല്‍ പുതിയ നേതൃത്വം വന്നേ മതിയാകൂയെന്നും അവര്‍ ആവശ്യപ്പെട്ടു.
Keywords: Producers association, Women producers, Criticize, AMMA
COMMENTS