ADGP MR Ajith Kumar submitted the investigation report on the Thrissur Pooram mess to the DGP this evening. The report, which was asked to be given
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തൃശൂര്‍ പൂരം അലങ്കോലമാക്കിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇന്ന് വൈകിട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു. പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നല്കാന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടാണ് അഞ്ചു മാസത്തിനു ശേഷം സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് ആവശ്യപ്പെടുകയായിരുന്നു.
ഇതേസമയം, ചൊവ്വാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് ഇന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഡിജിപി കൈമാറും. പൂര വിവാദത്തില്‍ പരിശോധനകള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പൂരം അലങ്കോലമാക്കിയ കാര്യത്തില്‍ അന്വേഷണം നടന്നിട്ടില്ലെന്നു കഴിഞ്ഞ ദിവസം പൊലീസിന്റെ തന്നെ വിവരാവകാശ മറുപടി പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഈ മറുപടി നല്കിയ ഡിവൈ എസ്പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് ഡിവൈ എസ്പിക്കെതിരെ നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എഡിജിപി എം ആര്‍ അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്ന സമയത്തായിരുന്നു പൂരം അലങ്കോലപ്പെടുത്തിയത്. അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എം ആര്‍ അജിത് കുമാറാണ് പൂരം കലക്കാന്‍ ചരടുവലിച്ചതെന്ന് പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചിരുന്നു. അതേ ഉദ്യോഗസ്ഥനെ തന്നെയാണ് അന്വേഷണവും ഏല്പിച്ചത്.
COMMENTS