താനൂര്‍ കസ്റ്റഡി മരണത്തില്‍ മുന്‍ മലപ്പുറം എസ്.പിയും നിലവിലെ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ട് പി.വി അന്‍വര്‍ എം...
താനൂര്‍ കസ്റ്റഡി മരണത്തില്‍ മുന്‍ മലപ്പുറം എസ്.പിയും നിലവിലെ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ.
താമിര്‍ ജിഫ്രിയെ മനപൂര്‍വം മനഃപൂര്‍വം കൊല്ലണമെന്ന് ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡി കൊലയുടെ പേരില്‍ ജയിലില്‍ പോവുമോയെന്ന് ഭയമുണ്ടെന്നും സുജിത് ദാസ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. വല്ലാത്ത മാനസികാവസ്ഥയിലാണ് താനെന്നും സുജിത് ദാസ് പറയുന്നു.
മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ ടെലഫോണ്‍ സംഭാഷണത്തിലൂടെ താനൂര്‍ കസ്റ്റഡി കൊലപാതകം സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഓഡിയോ സന്ദേശം തെളിവായി സ്വീകരിച്ച് സുജിത് ദാസിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ് താമിര്‍ ജിഫ്രിയുടെ കുടുംബം.
ലഹരിമരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവര്‍ വിഴുങ്ങിയാണ് താമിര്‍ ജിഫ്രി മരിച്ചതെന്നാണ് പി.വി അന്‍വറിനോട് സുജിത് ദാസ് ആദ്യം പറയുന്നത്. കൊല്ലാന്‍ വേണ്ടി മര്‍ദിച്ചില്ലെന്നും പറയുന്നു. എം.ഡി.എം.എ പിടിക്കണമെന്ന ഉദ്ദേശ്യമായിരുന്നു. താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ പോകേണ്ടി വരുമോ എന്ന് പേടിച്ചിരിക്കുമ്‌ബോഴാണ് മരംമുറിയില്‍ പരാതി വന്നിരിക്കുന്നതെന്നും സുജിത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
കേരളം മുഴുവന്‍ അറിയപെടുന്ന എം.എല്‍.എ പരാതി കൊടുത്താല്‍ പ്രശ്‌നമാണെന്നും സുജിത് ദാസ് പറയുന്നു. പുറംലോകം അറിയില്ല. പരാതി പിന്‍വലിക്കണം. തന്റെ സമാധനത്തിനായി അത് ചെയ്യണമെന്നും മനസമാധാനത്തോടെ ജോലിചെയ്യേണ്ടതുണ്ടെന്നും സുജിത് ദാസ്. നിലവിലെ മലപ്പുറം എസ്.പി ശശിധരനെ പിടിക്കാന്‍ പല വഴിയുണ്ട്. തന്നെ വിട്ടുകൂടേ. തനിക്ക് തലപുകയുകയാണ്. മലപ്പുറം എസ്.പിക്ക് എന്നോട് ശത്രുതയാണെന്നും സുജിത് ദാസ് പറയുന്നു.
തന്നെ മോശക്കാരനാക്കാനാണ് ശശിധരന്‍ ശ്രമിക്കുന്നത്. എം.ആര്‍ അജിത്കുമാറിന്റെ പിന്തുണ എസ്.പി ശശീന്ദ്രന് ഉണ്ട്. മലപ്പുറം എസ്.പിക്ക് തലയ്ക്ക് അസുഖമാണെന്നും ഫോണ്‍ സംഭാഷണത്തില്‍ സുജിത് ദാസ് പറയുന്നു.
അതേസമയം, തെറ്റ് ചെയ്തതു കൊണ്ടാണ് സുജിത് ദാസ് ഭയപ്പെടുന്നത് എന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി പ്രതികരിച്ചു. തെറ്റ് ചെയ്യാത്ത ഒരാള്‍ പേടിക്കേണ്ട ആവശ്യമില്ല. എസ്.പി ചെയ്ത തെറ്റിന് അയാള്‍ ശിക്ഷിക്കപ്പെടണം. ഭരണപക്ഷ എം.എല്‍.എയാണ് ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ തീര്‍ച്ചയായും അത് കണക്കിലെടുക്കണമെന്നും സഹോദരന്‍ പറഞ്ഞു.
എസ്.പി മൂന്നര കൊല്ലം എന്തുചെയ്തു എന്നത് സര്‍ക്കാര്‍ കൃത്യമായി അന്വേഷണം നടത്തണം. മയക്കുമരുന്ന് വിഴുങ്ങിയതാണ് മരണകാരണം എന്ന് എസ്.പി പറഞ്ഞതുപോലെയാണ് താനൂരിലെ സി.പി.എം നേതാവും പറഞ്ഞത്. കൃത്യമായി മര്‍ദനമേറ്റാണ് മരണപ്പെട്ടത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് എസ്.പി നടത്തുന്നത്. അന്‍വര്‍ എം.എല്‍.എയുടെ കോള്‍ റെക്കോര്‍ഡ് തെളിവായി സ്വീകരിച്ച് സുജിത്ത് ദാസിനെ പ്രതി ചേര്‍ക്കണമെന്നും ഇക്കാര്യം സി.ബി.ഐയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Tanur Custodial Death, PV Anwar, SP Sujit Das
COMMENTS